27 April Saturday

ബിജെപി ​ഗ്രൂപ്പിൽ അശ്ലീല വീഡിയോ ; ജില്ലാ കമ്മിറ്റി അം​ഗത്തിനെതിരെ നടപടിയില്ല ; പ്രതികരിച്ചവരെ 
വാട്‌സാപ് ഗ്രൂപ്പിൽനിന്ന്‌ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022


കൊല്ലം
ബിജെപി ഔദ്യോഗിക വാട്സാപ് ​ഗ്രൂപ്പിൽ അശ്ലീല വീഡിയോ പങ്കുവച്ച ജില്ലാ കമ്മിറ്റി അം​ഗത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രവർത്തകരിൽ വ്യാപക പ്രതിഷേധം. ബിജെപി പരവൂർ മണ്ഡലം കമ്മിറ്റി വാട്‌സാപ് ഗ്രൂപ്പിൽ കഴിഞ്ഞ 23നാണ്‌ ജില്ലാ കമ്മിറ്റി അംഗവും കല്ലുവാതുക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ എസ് സത്യപാലൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‌തത്. അതേ ദിവസം പരവൂർ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതിനുശേഷം രാത്രിയാണ് സത്യപാലൻ വീഡിയോ ​ഗ്രൂപ്പിലിട്ടത്.

നൂറിൽക്കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പിൽ പകുതിയോളം സ്ത്രീകളാണ്. എന്നാൽ, ജില്ലാ കമ്മിറ്റി അംഗത്തിന്റെ നടപടിക്കെതിരെ പ്രതികരിച്ചവരെ അഡ്‌മിൻ ​ഗ്രൂപ്പിൽനിന്ന് നീക്കി.
കെ സുരേന്ദ്രന്റെ വിശ്വസ്തരായ ജില്ലയിലെ പ്രധാന നേതാവാണ് സത്യപാലൻ. കൊല്ലം ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണ് കല്ലുവാതുക്കൽ. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top