25 April Thursday

കളമശേരിയിൽ ഡീൽ ഉറപ്പിച്ച് 
ബിജെപി കളം വിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


കളമശേരി
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ മത്സരിക്കുന്ന കളമശേരിയിൽ യുഡിഎഫുമായി ഡീൽ ഉറപ്പിച്ച് പോളിങ് ദിവസവും ബിജെപി പൂർണമായും വിട്ടുനിന്നു. ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ച പി എസ് ജയരാജ്‌ പ്രചാരണരംഗത്തും സജീവമായിരുന്നില്ല. വൈകിയാണ്‌ ഇദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും. ചിലയിടങ്ങളിൽ പ്രചാരണബോർഡുകൾ സ്ഥാപിച്ചതിനപ്പുറം പ്രചാരണരംഗത്തുനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നു.

സ്ഥാനാർഥിയുടെ അഭ്യർഥനയോ നോട്ടീസുകളോ വീടുകളിൽ എത്തിയില്ല. ഒരു സ്ക്വാഡുപോലും ഇറങ്ങിയില്ല. മണ്ഡലത്തിൽ സ്ഥാനാർഥിയുടെ പര്യടനം, റാലി എന്നിവയൊന്നും നടന്നില്ല. പോളിങ് ദിവസം എല്ലായിടത്തും ബൂത്തും ഉണ്ടായിരുന്നില്ല.  മിക്ക ബൂത്തുകളിലും സ്ഥാനാർഥിയുടെ ഏജന്റുമാരും ഉണ്ടായിരുന്നില്ല. മണ്ഡലം ചെയർമാന്റെ വാർഡിൽപ്പോലും പ്രചാരണപ്രവർത്തനങ്ങൾ ശുഷ്‌കമായിരുന്നു.

2016ലെ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഇരുപത്തിനാലായിരത്തിലേറെ വോട്ട് നേടിയിരുന്നു. ഈ വോട്ടുവച്ച് ലീഗുമായി വിലപേശൽ നടത്തിയതായും മണ്ഡലത്തിലെ ബിജെപി സംഘടനാ സംവിധാനത്തെ നിഷ്‌ക്രിയമാക്കി നിർത്താമെന്ന ഉറപ്പിൽ ജില്ലാ നേതൃത്വം വൻ തുക കൈപ്പറ്റിയതായും സംസാരമുണ്ടായിരുന്നു. ഇതിൽ സാധാരണ ബിജെപി പ്രവർത്തകർ അതൃപ്തരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top