ഇരിങ്ങാലക്കുട > മാരകായുധവുമായി ബിജെപി ബൂത്ത് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് ഫ്ലയിങ‌് സ്ക്വാഡ് പിടികൂടി. ഇരിങ്ങാലക്കുട എടതിരിഞ്ഞി മുളങ്ങിൽ സുരേഷ് ആണ് പിടിയിലായത്. ഫ്ലയിങ‌് സ്ക്വാഡ് ഇയാളെ കാട്ടൂർ പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക‌് റിമാൻഡ‌് ചെയ‌്തു. ചൊവ്വാഴ്ച രാവിലെ എടതിരിഞ്ഞിയിൽ നടത്തിയ വാഹന പരിശോധനയിലാണ് സുരേഷിന്റെ സ്കൂട്ടറിൽ നിന്ന് ഒന്നരയടി വലുപ്പമുള്ള ചെറുവാൾ കണ്ടെത്തിയത്. വാൾ ബിജെപി കൊടികളിൽ പൊതിഞ്ഞുസൂക്ഷിച്ചിരിക്കുകയായിരുന്നു.
എൽഡിഎഫ് പ്രവർത്തകരെ ആർഎസ്എസ്–ബിജെപി സംഘം തുടർച്ചയായി ആക്രമിക്കുന്ന സ്ഥലമാണ് എടതിരിഞ്ഞി. ഇരിങ്ങാലക്കുടയിലെ വെളിച്ചെണ്ണ ക്കമ്പനിയിലെ തൊഴിലാളിയാണ‌് സുരേഷ‌്. സേവാ ഭാരതി പ്രവർത്തകൻ കൂടിയായ ഇയാൾക്ക‌് അടുത്തയിടെ ആർഎസ‌്എസിലെ ഭിന്നതയെത്തുടർന്ന‌് എതിർപക്ഷത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..