20 April Saturday

യുവതിയുടെയും മകന്റെയും ദുരൂഹമരണം: ബിജെപി നേതാവ് റിമാൻഡില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


വൈപ്പിൻ
നായരമ്പലത്ത് വിധവയുടെയും മകന്റെയും ദുരൂഹമരണത്തിൽ അറസ്റ്റിലായ ബിജെപി നേതാവ് പുഞ്ചേപ്പടി പി ടി ദിലീപിനെ(44) ഞാറക്കൽ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട് കോടതി റിമാൻഡ്‌ ചെയ്‌തു. പ്രേരണാ കുറ്റത്തിനാണ് അയൽവാസിയായ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തത്‌.

നായരമ്പലം ഭഗവതി ക്ഷേത്രത്തിനു സമീപം പരേതനായ തെറ്റയിൽ സാജുവിന്റെ ഭാര്യ സിന്ധുവും(42) മകൻ അതുലുമാണ്‌(18) ദുരുഹസാഹചര്യത്തിൽ പൊള്ളലേറ്റ്‌ മരിച്ചത്. ഞായർ പുലർച്ചെ ആറിന് ഇവരുടെ വീടിനുള്ളിൽനിന്ന്‌ പുക ഉയരുന്നതുകണ്ട്‌ എത്തിയവരാണ്‌ ഇവരെ ആശുപത്രിയിലാക്കിയത്‌. സംഭവത്തിന്‌ ഉത്തരവാദി ദിലീപാണെന്ന സിന്ധുവിന്റെ ശബ്‌ദസന്ദേശം ബന്ധുക്കൾ പൊലീസിനു കൈമാറിയിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് ദിലീപിനെ തിങ്കളാഴ്‌ച അറസ്റ്റ്‌ ചെയ്‌തത്‌. ദിലീപ്‌  കർഷകമോർച്ചയുടെ മണ്ഡലം ഭാരവാഹിയും 2015ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top