17 April Wednesday

തലശേരിയിലെ വിദ്വേഷപ്രകടനം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

തലശേരി > വര്‍ഗീയ കലാപം ആഹ്വാനം ചെയ്ത് ബിജെപി തലശേരിയില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. 25 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സ്വമേധയായാണ് തലശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. മതസ്‌പര്‍ധ വളര്‍ത്തുന്ന പ്രചരണം നടത്തിയതിന് ഐപിസി 143, 147 153 എ, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ ഡിവൈഎഫ്ഐയും പരാതി നല്‍കിയിരുന്നു.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ല കമ്മിറ്റി ബുധനാഴ്ച തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്. 'അഞ്ചുനേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേള്‍ക്കില്ല' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ വിളിച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top