19 March Tuesday
തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ അയ്യായിരത്തോളം പ്രവർത്തകർ പാർടി വിട്ടു

പോർമുഖം തുറന്ന്‌ "സേവ്‌ ബിജെപി ഫോറം'; ലക്ഷ്യം സുരേന്ദ്രനും മുരളീധരനും

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

തിരുവനന്തപുരം > പാർടിയിലെ ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച്‌ "സേവ്‌ ബിജെപി ഫോറം'. പ്രസിഡന്റ്‌ കെ സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും എതിർക്കുന്നവരാണീ നീക്കത്തിന്‌ പിന്നിൽ. ബിജെപിയെ രക്ഷിക്കാനെന്ന പേരിൽ ഇവർ പ്രവർത്തകർക്കിടയിൽ ലഘുലേഖ വിതരണം ചെയ്‌തു. സുരേന്ദ്രനും മുരളീധരനും ബിജെപിയെ കാശാപ്പ് ചെയ്യുന്നുവെന്ന്‌  ‘അസതോ മാ  സദ്‌ ഗമയാ’ എന്ന ലഘുലേഖയിലുണ്ട്‌.

സംഘടനയിലെ "അനിയൻ ബാവ ചേട്ടൻ ബാവ' എന്ന പേരിൽ അറിയപ്പെടുന്ന ഇവരാണ്‌ ബിജെപിയുടെ തകർച്ചയ്‌ക്ക് കാരണം. ഇവരുടെ ഡൽഹിയിലെ ഗോഡ്ഫാദർ ആരാണ്.  സ്വന്തം പാർടിയുടെ പണം അടിച്ചുമാറ്റിയ നേതാക്കളുള്ള പാർടിയായി ബിജെപി.  മുരളീധരനും സുരേന്ദ്രനും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അയ്യായിരത്തോളം പ്രവർത്തകർ പാർടി വിട്ടു. അവരിൽ 99.9 ശതമാനവും ഇടതുപക്ഷത്തേക്കാണ് പോയത്. കേരളത്തിൽ ആർഎസ്‌എസ്‌ നേതൃത്വം സുരേന്ദ്രനും മുരളീധരനും മുന്നിൽ ഏറാൻ മൂളികളാണ്‌.

വിമർശിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിക്കുന്നു. ചില നേതാക്കളുടെ ഫോൺ ചോർത്തുന്നു. അച്ചടക്കത്തിന്റെ അപ്പോസ്‌തലന്മാർ തേയിലത്തോട്ടത്തിൽ ജോലി ചെയ്‌ത പയ്യനെ പി പി മുകുന്ദൻ കൈ പിടിച്ച് നേതാവാക്കിയ കഥയോർമിക്കണം. മുഷിഞ്ഞ ജുബ്ബയും തുണിസഞ്ചിയുമായി വന്ന നേതാവ്  100 കോടി ക്ലബ്ബിൽ അംഗമായെന്നും ലഘുലേഖയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top