02 July Wednesday

ബിജെപി പ്രവർത്തകൻ കഞ്ചാവുമായി ആന്ധ്രയിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

പാലക്കാട്> കൊടുമ്പ് കരിങ്കരപ്പുള്ളിയിലെ സജീവ ബിജെപി പ്രവർത്തകൻ കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ അറസ്റ്റിൽ. കാരക്കാട് സ്ട്രീറ്റിൽ രാജു (30) ആണ് ആന്ധ്രയിലെ ടൂണിയിൽ 110 കിലോ കഞ്ചാവുമായി പിടിയിലായത്. കാറിൽ കഞ്ചാവുമായി വന്ന രാജുവിനെയും സംഘത്തെയും ആന്ധ്ര പൊലീസാണ്‌ പിടികൂടിയത്‌.

രാജുവിനൊപ്പമുണ്ടായിരുന്ന രണ്ട് ആന്ധ്ര സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുതറോഡ്, കാരക്കാട് സ്വദേശികൾ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനായി ആന്ധ്ര പൊലീസ് പാലക്കാട് സൗത്ത് പൊലീസിന്റെ സഹായം തേടി. രാജുവിനെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top