28 March Thursday

ഒറ്റപ്പാലം പൂക്കോട്ട്കാവില്‍ കോണ്‍​ഗ്രസ് ബിജെപി ധാരണ; 4 സ്വതന്ത്രരെ പരസ്‌പരം പിന്തുണയ്‌ക്കുന്നു

സ്വന്തം ലേഖകൻUpdated: Thursday Nov 26, 2020

ശ്രീകൃഷ്ണപുരം > ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ  പൂക്കോട്ടുകാവ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മത്സരിക്കാതെ കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു. പരസ്പരധാരണയിൽ നാല് വാർഡുകളിൽ കോൺഗ്രസും ഏഴ് വാർഡുകളിൽ ബിജെപിയും സ്ഥാനാർഥിയെ നിർത്തിയില്ല. 1, 2, 6, 13 വാർഡുകളിലാണ് കോൺഗ്രസിന് സ്ഥാനാർഥികൾ ഇല്ലാത്തത്. 1, 2, 5, 6, 7,  8, 13 വാർഡുകളിൽ ബിജെപിക്കും സ്ഥാനാർഥികളില്ല.

കോൺഗ്രസും ബിജെപിയും ഒരേ സ്ഥാനാർഥികളെയാണ് ‘സ്വതന്ത്രർ’ എന്ന പേരിൽ പരസ്പരം പിന്തുണയ്‌ക്കുന്നത്.  ഈ സ്വതന്ത്രർ യുഡിഎഫിന്റെയും ബിജെപിയുടെയും  പ്രചാരണബോർഡുകളിൽ   സ്ഥാനം  പിടിച്ചിട്ടുമുണ്ട്‌. ഇവരിൽ മൂന്നുപേർ വനിതകളും ഒരാൾ പുരുഷനുമാണ്‌. 1, 2, 13   വാർഡുകളിൽ വനിതകളും വാർഡ്‌ ആറിൽ പുരുഷനുമാണ്‌ ഇരുകൂട്ടരുടെയും സ്വതന്ത്രർ. മൂന്നുപേർ ബിജെപിക്കാരും ഒരാൾ കോൺഗ്രസുമാണ്‌.

എല്ലാ വാർഡിലും  പ്രവർത്തകരുണ്ടായിട്ടും സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താത്ത കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്‌. എൽഡിഎഫ് 13 വാർഡുകളിലും മത്സരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top