28 March Thursday

ത്രിപുര അക്രമത്തിൽ പ്രതിഷേധിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

തിരുവനന്തപുരം> ത്രിപുരയിൽ എളമരം കരീം എംപി ഉൾപ്പെടെ ജനപ്രതിനിധികളെയും നേതാക്കളേയും ബിജെപി ക്രിമിനലുകൾ അക്രമിച്ചതിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പ്രസ്‌താവനയിൽ അഭ്യർഥിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനും ആഹ്വാനം ചെയ്‌തു.

ത്രിപുരയിൽ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്നത് കടുത്ത ജനാധിപത്യ, പൗരാവകാശ ലംഘനമാണ്. അക്രമങ്ങളിൽ പരിക്കേറ്റവരെ കാണാൻ പോലും അനുവദിക്കുന്നില്ല.  തെരഞ്ഞെടുപ്പ് സമയത്തുണ്ടായ വ്യാപക അക്രമങ്ങളിൽ നിരവധി ഇടതുപക്ഷ പ്രവർത്തകർക്കും തൊഴിലാളികൾക്കും പരിക്കേറ്റു. ഫാസിസ്‌റ്റ് രീതിയിലുള്ള അക്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും ആനത്തലവട്ടം പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top