29 March Friday

സുരേന്ദ്രൻ അധ്യക്ഷനായശേഷം ബിജെപിയിൽ ഗ്രൂപ്പിസം രൂക്ഷം; പ്രവർത്തകർക്ക്‌ ആശങ്കമാത്രം: എ കെ നസീർ

പ്രത്യേക ലേഖകൻUpdated: Friday Oct 8, 2021

കൊച്ചി > കെ സുരേന്ദ്രൻ അധ്യക്ഷനായശേഷം ബിജെപി സംസ്ഥാന നേതൃത്വത്തിൽപാർടിയിൽ അടിമുടി  ഗ്രൂപ്പിസം രൂക്ഷമായതായും ഇപ്പോഴത്തെ പുന:സംഘടനകൊണ്ട്‌ പ്രവർത്തകർക്ക്‌ ആശങ്കമാത്രമാണുള്ളതെന്നും പാർടി മധ്യമേഖലാ പ്രസിഡന്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ എ കെ നസീർ പറഞ്ഞു.

സി കെ പത്‌മനാഭനെപൊലുള്ള നേതാക്കൾ തഴയപ്പെടുന്ന പാർടിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയുള്ളതുകൊണ്ടാണ്‌ സുരേന്ദ്രനെ മാറ്റാത്തതെന്നും എ കെ നസീർ  ആലുവയിൽ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ വാർത്താ സമ്മേളനത്തിനു ശേഷമാണ്‌  ഏ കെ നസീറിനെ പാർടിയിൽ നിന്നു സസ്‌പെൻഡ്‌ ചെയ്‌തതായി കെ സുരേന്ദ്രൻ വാർ്ത്താകുറിപ്പ്‌ ഇറക്കിയത്‌.
ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ട്‌ പുറത്തായതിനു അന്വേഷണ കമീഷൻ അംഗമായ തന്നെ പാർടിയിൽ ഒതുക്കുകയായിരുന്നുവെന്ന്‌ നസീർ പറഞ്ഞു.

റിപ്പോർട്ട്‌ സത്യസന്ധമായി തയ്യാറാക്കിയതാണ്‌. അതിൽ കുറ്റക്കാരെന്ന്‌ കണ്ടെത്തിയവർ ഇന്ന്‌ ഉന്നത സ്ഥാനങ്ങളിൽ.
പുതിയ നേതൃത്വത്തിനു കീഴിൽ പാർടി തകർച്ചയിലാണ്‌. തെരഞ്ഞെടുപ്പുകളിൽ ലക്ഷകണക്കിന്‌ വോട്ടുകളാണ്‌ ബിജെപിക്ക്‌ നഷ്‌ടമാകുന്നത്‌. തെരഞ്ഞെടുപ്പുകൾ ധനസമാഹരണത്തിനുള്ള മാർഗം മാത്രമാകുകയാണ്‌.  പ്രവർത്തകരുടെ അഭിപ്രായം ആരായുന്നില്ല. തീരുമാനങ്ങൾ എല്ലാം ഏകപക്ഷീയമാണ്‌. അഭിപ്രായം തുറന്നു പറഞ്ഞതിന്‌ അച്ചടക്കനടപടി ഭയക്കുന്നില്ല -- എ കെ നസീർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top