17 April Wednesday

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

മലയാറ്റൂർ> നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. നീലിശ്വരം കമ്പനിപ്പടി പുതുശ്ശേരി വീട്ടിൽ ഡേവിസ് മകൻ വിജിത്ത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.15 ഓടെ നീലീശ്വരത്തായിരുന്നു അപകടം.

പെരുമ്പാവൂർ കുറച്ചിലക്കോടുള്ള സുഹൃത്തിൻ്റെ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് വരുന്ന വഴി റോഡിൻ്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കുഴൽകിണർ അടിക്കുന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ വിജിത്തിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം കൊറ്റമo കളമ്പാട്ടുപുരം തിരുഹൃദയ പള്ളി സെമിത്തേരിയിൽ നടക്കും. അമ്മ: ആനീസ്. സഹോദരൻ: വീനീത് (ഗൾഫ്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top