29 March Friday

ബൈക്കിൽ നിന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

പാലാ> പാലാ ചെത്തിമറ്റത്തുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ കേളകം കണിച്ചാൽ തെക്കേക്കൂറ്റ് ജോബി ജോസഫിന്റെ മകൻ ജോയൽ ജോബി (18)  ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പിൻസീറ്റിൽനിന്ന് തെറിച്ച് ബസിനടിയിൽപ്പെട്ടുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് തെള്ളകം വലിയകാലായിൽ ടിജോയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാന പാതയിൽ ഈരാറ്റുപേട്ട റൂട്ടിൽ ചെത്തിമറ്റത്ത് ഗതാഗത വകുപ്പ് ഓഫിസിന് സമീപം ചൊവ്വ രാവിലെ 10.20നാണ് അപകടം. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിൽ ജർമൻ ഭാഷാ വിദ്വാർഥിയായ ജോയൽ  പേവിഷബാധക്കെതിരെ പാലായിലെ ആശുപത്രിയിൽ വാക്സിൻ എടുത്തശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ ഭരണങ്ങാനത്തേക്ക് പോകുംവഴിയാണ്  അപകടത്തിൽപ്പെട്ടത്.

ബസിനടയിൽപ്പെട്ട യുവാവിൻ്റെ തല തകർന്ന നിലയിലായിരുന്നു. ജോയൽ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മുണ്ടക്കയം എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെൻ്റ് ജോർജ് ബസിനടിയിലേയ്ക്കാണ് ജോയൽ വീണത്. പാലാ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. അമ്മ: ലൈജിമോൾ. സഹോദരൻ: ആൻഡ്രൂസ് ജോബി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top