08 December Friday

തൃശൂരില്‍ ബൈക്ക് ഡിവൈഡറില്‍ തട്ടിമറിഞ്ഞ് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

തൃശൂര്‍> ആറാംകല്ലില്‍ ബൈക്ക് ഡിവൈഡറില്‍ തട്ടിമറിഞ്ഞ് യുവാവ് മരിച്ചു. പാണഞ്ചേരി സ്വദേശി വിഷ്ണുവാണ്(27) മരിച്ചത്.പാണഞ്ചേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി രാജപ്പന്റെ മകനാണ് മരിച്ച വിഷ്ണു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.ചാറ്റല്‍മഴ ഉണ്ടായിരുന്നതിനാല്‍ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറി ഡിവൈഡില്‍ ഇടിച്ചുമറിയുകയായിരുന്നു.

ഇതോടെ തൃശൂര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് യുവാക്കളാണ് മരിച്ചത്. കയ്പമംഗലത്ത് കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top