18 December Thursday

കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കാസര്‍കോഡ്> കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട്(50) അന്തരിച്ചു. ഹൃദ്രോഗ ചികിത്സയ്‌ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ ആന്‍ജിയോപ്ലാസ്റ്റിക്ക്‌ വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെത്തന്നെ വീണ്ടും ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം.കാസര്‍കോട് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകനാണ്.

2005ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍ (കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഭാര്യ ഗ്രീഷ്‌മ‌,പരേതനായ നാരായണന്റെയും ലീലയുടെയും മകനാണ്‌


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top