27 April Saturday

ബിവറേജ് സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്ന് യുവാവ് കുപ്പി മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

മദ്യക്കുപ്പി അരയിലേക്ക് വക്കുന്നു

കൊല്ലം> ആശ്രാമത്തെ ബിവറേജ് സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്ന് യുവാവ് കുപ്പി മോഷ്ടിച്ചു. 910 രൂപയുടെ ഓള്‍ഡ് മങ്ക് റമ്മിന്റെ ഒരു ഫുള്‍ ബോട്ടിലാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി 8.45ഓടെയായിരുന്നു സംഭവം.
 
ഈ സമയം കടയില്‍ വലിയ തിരക്കില്ലായിരുന്നു. മാസ്‌കും നീല ടീഷര്‍ട്ടും പാന്റും ധരിച്ചെത്തിയ യുവാവ് വന്നയുടന്‍ ഒരു ബോട്ടില്‍ എടുത്ത് രഹസ്യമായി അരയിലേക്ക് കയറ്റി. തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയ മറ്റൊരാളുമായി സൗഹൃദം നടിച്ച് അയാളോടൊപ്പം  കൗണ്ടറിലേക്ക് നടന്നു. ഇയാളുടെയൊപ്പം വന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. പിന്നീട് പുറത്തുനില്‍ക്കാമെന്നുപറഞ്ഞ് യുവാവ് സ്ഥലം വിടുകയായിരുന്നു.

 സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാളത്തുങ്കല്‍ സ്വദേശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.  ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top