26 April Friday

ജലീലിനെതിരെ പരാതി നൽകിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ

സ്വന്തം ലേഖകൻUpdated: Sunday Sep 20, 2020

തിരുവനന്തപുരം > മന്ത്രി കെ ടി ജലീലിനെതിരായി ആർക്കും പരാതി നൽകിയിട്ടില്ലെന്ന വാദവുമായി യുഡിഎഫ് നേതാക്കൾ.ശനിയാഴ്ച വാർത്താസമ്മേളനത്തിലാണ് പച്ചക്കള്ളവുമായി നേതാക്കൾ രംഗത്തെത്തിയത്.

ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച യുഡിഎഫ് കൺവീനർ ബെന്നി ബഹനാനാണ് തങ്ങൾ ആർക്കും പരാതി നൽകിയിട്ടില്ലെന്ന് അവകാശപ്പെട്ടത്. എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, എൻ കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സക്കാത്ത്, ഖുർആൻ വിഷയങ്ങളിൽ ജലീലിനെതിരെ തങ്ങൾ ആക്ഷേപമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിശദീകരിക്കാനായിരുന്നു വാർത്താസമ്മേളനം. സക്കാത്തിന്റെ ഭാഗമായി യുഎഇ കോൺസുലേറ്റിന്റെ അഭ്യർഥനപ്രകാരം ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തത് വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബെന്നി ബഹനാൻ ജൂലൈ 18ന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സക്കാത്തിന് സഹായിക്കുക വഴി മന്ത്രി ജലീൽ ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നും ഇത് അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top