29 March Friday

വന്ദേഭാരതിന്റെ കോച്ചുകള്‍ നിര്‍മിക്കാനൊരുങ്ങി ബെമൽ ; പാലക്കാട് യൂണിറ്റും പരി​ഗണനയില്‍

എസ്‌ നന്ദകുമാർUpdated: Tuesday May 16, 2023



കഞ്ചിക്കോട്
വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കാന്‍ ബെമലിന് കരാര്‍. 676 കോടിയുടെ കരാറാണ് ലഭിച്ചത്. പാലക്കാട്ടേ ബെമല്‍ യൂണിറ്റിനും നിര്‍മാണം ലഭിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട്ട്‌ മെമു കോച്ചുകൾ നിർമിക്കുന്നുണ്ട്. പാലക്കാടിന് പുറമെ ബംഗളൂരു, മൈസൂർ, കെജിഎഫ് എന്നിവിടങ്ങളിലാണ്‌ നിർമാണ യൂണിറ്റുള്ളത്‌. 

കോച്ചിന്റെ രൂപകൽപ്പന, നിർമാണം, നടപ്പാക്കൽ എന്നിവയുടെ കരാറാണ് ലഭിച്ചത്. ഇന്ത്യയിൽ മെട്രോ കോച്ചുകൾ നിർമിക്കുന്ന ഏക പൊതുമേഖല സ്ഥാപനമാണ് ബെമൽ. ഇതുവരെ ഇരുപതിനായിരം റെയിൽവേ കോച്ചുകളും അയ്യായിരത്തിലേറെ മെട്രോ കോച്ചുകളും നിർമിച്ചിട്ടുണ്ട്. രാജ്യ സുരക്ഷ വാഹനങ്ങൾ, മൈനിങ് വാഹനങ്ങൾ, മെട്രോ കോച്ചുകൾ എന്നിവയാണ് പ്രധാനമായും നിർമിക്കുന്നത്. 2016ൽ മോദി സർക്കാർ രാജ്യത്തെ മുഴുവൻ ബെമൽ യൂണിറ്റുകളും സ്വകാര്യവൽക്കരിക്കാൻ പ്രാഥമിക അനുമതി നൽകിയിരുന്നെങ്കിലും തൊഴിലാളികളും കേരള,- കർണാടക സർക്കാരുകളുടെ എതിർപ്പും മൂലം വിൽപ്പന നിർത്തിവച്ചിരിന്നു. എന്നാൽ രണ്ടാം മോദി സർക്കാർ വിൽക്കാനുള്ള താൽപ്പര്യപത്രം ക്ഷണിക്കുകയും വിൽപ്പന നടപടിയുമായി മുന്നോട്ട് പോവുകയുമാണ്. ഇതിനിടയിലാണ് വന്ദേഭാരത് കോച്ച് നിർമിക്കാൻ ബെമലിന് കരാർ ലഭിച്ചത്. 2021-–-22 സാമ്പത്തിക  വർഷത്തിൽ ബെമലിന് 4,126 കോടി വിറ്റുവരവും 206 കോടി ലാഭവും ലഭിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top