28 March Thursday

ബാങ്ക്‌ പുറംകരാർവൽക്കരണം പിൻവലിക്കണം: ബെഫി

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021


കൊച്ചി
വ്യാജ തോക്കുലൈസൻസ് പിടിച്ചെടുത്ത സംഭവത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിങ് പുറംകരാർവൽക്കരണം അവസാനിപ്പിക്കണമെന്ന്‌ ബെഫി ആവശ്യപ്പെട്ടു. വ്യാജ ലൈസൻസുള്ള തോക്കുകൾ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഏറ്റവും സുരക്ഷിതമായി ചെയ്യേണ്ട കറൻസി വിതരണംപോലും എത്ര ലാഘവത്തോടെയും കെടുകാര്യസ്ഥതയോടെയുമാണ് അധികാരികൾ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണിത്‌. ചെസ്റ്റുകളിലെയും എടിഎമ്മുകളിലെയും കറൻസി വിതരണത്തിലെ പുറംകരാർവൽക്കരണം കള്ളനോട്ടുകളുടെ വ്യാപനം ഉൾപ്പെടെയുള്ള നിരവധി തട്ടിപ്പുകൾക്ക് കാരണമായിത്തീരും.

ജീവനക്കാരെയും ഇടപാടുകാരെയും ബാങ്കുകളുടെ വിശ്വാസ്യതയെപ്പോലും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നയങ്ങൾ പൂർണമായും പിൻവലിക്കണമെന്നും അത്തരം തസ്തികകളിൽ സ്ഥിരം ജീവനക്കാരെ നിയമിക്കാൻ തയ്യാറാകണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി റിസർവ്‌ ബാങ്ക്‌ അധികാരികളോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top