19 April Friday

ബത്തേരിയിൽ തേൻ ശേഖരിക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ രാജൻ

ബത്തേരി > വനത്തിൽതേൻശേഖരിക്കാൻപോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. പരിക്കേറ്റ ചെതലയം പൊകലമാളം കാട്ടുനായ്‌ക്ക കോളനിയിലെ രാജനെ (38) ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻപകൽ 11ന്‌ ചെതലയം ചൂരിക്കുനിയിലാണ്‌ സംഭവം. ഭാര്യ ബിന്ദുവിനൊപ്പം തേനെടുക്കാനായി പോകുമ്പോഴാണ്‌ പിന്നിൽനിന്ന്‌ കരടി രാജനെ ആക്രമിച്ചത്‌. കഴുത്തിനും പുറത്തും തോളിനും ആഴത്തിൽ മുറിവേറ്റു. കുറിച്യാട്‌ റെയ്‌ഞ്ച്‌ ഓഫീസിൽനിന്ന്‌ വനപാലകരെത്തിയാണ്‌ ആശുപത്രിയിലാക്കിയത്‌. തീവ്രപരിചരണ വിഭാഗത്തിൽകഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ഡോക്ടർമാർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top