ന്യൂഡൽഹി > ബിബിസി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ 2013-ല്‍ നരേന്ദ്ര മോദി ബിബിസിയെ പുകഴ്‌ത്തുന്ന പ്രസംഗം വീണ്ടും ചർച്ചയാകുന്നു. ബിബിസിയുടെ വാര്‍ത്തകള്‍ക്ക് ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുടെ വാര്‍ത്തകളെക്കാള്‍ വിശ്വാസ്യത ഉണ്ടെന്നായിരുന്നു മോദിയുടെ പ്രസ്‌താവന.
2013ഇല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ബിബിസിയെ നരേന്ദ്ര മോദി വാനോളം പുകഴ്ത്തിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വര്‍ത്താചാനലുകളായ ദൂരദര്‍ശന്‍ ആകാശവാണി എന്നിവയെക്കാള്‍ വിശ്വാസ്യത ബിബിസിയ്ക്ക് ആണെന്ന് വരെ അന്ന് മോദി പറഞ്ഞു.
ബിബിസിയ്ക്ക് കോളനിയല്‍ അജണ്ടയാണെന്ന് പറഞ്ഞ് ബിജെപി സര്‍ക്കാര്‍ ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യൂമെന്ററി വിലക്കിയിരിക്കുന്നതിന് തിരിച്ചടിയായി മാറുകയാണ് മോദിയുടെ ഈ പ്രസംഗം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..