18 April Thursday

"ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കുന്നത്‌'; ബിജെപി വാദം ഏറ്റെടുത്ത്‌ കെപിസിസി സോഷ്യൽ മീഡിയ ചീഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കൊച്ചി > ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ ബിജെപി വാദം ഏറ്റെടുത്ത് കെപിസിസി സോഷ്യല്‍ മീഡിയ ചീഫ് കോ ഓര്‍ഡിനേറ്ററും എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നു, ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളായ ബിബിസി നിലപാട് മുന്‍വിധിയോടെയാണെന്നും അനില്‍ കെ ആന്റണി ട്വീറ്റിൽ പറഞ്ഞു.

ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നത്. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് നിലപാടെടുത്തതിനു തൊട്ടുപിന്നാലെയുള്ള അനില്‍ ആന്റണിയുടെ ഈ പ്രസ്ഥാവന കോണ്‍ഗ്രസ് നേതൃത്വത്തെത്തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top