29 March Friday

ബത്തേരി കോഴക്കേസ്‌; കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള ശബ്‌ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

കൽപ്പറ്റ > ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും തമ്മിലുള്ള ശബ്‌ദ‌രേഖ പരിശോധിക്കാൻ കോടതി ഉത്തരവ്‌. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഇരുവരും ഒക്ടോബർ 11 ന് കൊച്ചി കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്‌ദ‌ സാമ്പിളുകൾ നൽകണമെന്നാണ് ഉത്തരവ്. പൊലീസ് നൽകിയ അപേക്ഷയിലാണ്‌ അനുമതി നൽകിയത്. ബത്തേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നതിന്റെ ശബ്‌ദരേഖയാണ് പ്രസീത അഴീക്കോട് പുറത്തുവിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top