26 April Friday
ജനകീയ ബാങ്കിങ്‌ സംരക്ഷണ സമിതി രൂപീകരിച്ചു

കിട്ടാ‌ക്കടം വരുത്തിവച്ചവർക്ക്‌ ബാങ്കുകൾ വിൽക്കുന്ന സ്ഥിതി : ഡോ. തോമസ്‌ ഐസക്‌

സ്വന്തം ലേഖകൻUpdated: Tuesday Mar 21, 2023


തിരുവനന്തപുരം : ജനകീയ ബാങ്കിങ്‌ സംരക്ഷണം ഇന്ന് ലോകമാകെ ഉയരുന്ന ആവശ്യമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്‌ പറഞ്ഞു. അമേരിക്കയിലെയും സ്വിറ്റ്സർലന്റിലെയും ബാങ്കുകളുടെ തകർച്ച സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നതിന്റെ ലക്ഷണമാണ്‌. ജനങ്ങൾ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റുന്നു. ഇപ്പോഴത്തെ തകർച്ചയ്‌ക്കു കാരണം അമേരിക്ക ഉൾപ്പെടെയുള്ള സർക്കാരുകളുടെ നയങ്ങളാണെന്നും ജനകീയ ബാങ്കിങ്‌ സംരക്ഷണ സമിതിയുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.

 

സ്വകാര്യവൽക്കരണം ബാങ്കുകളുടെ വിശ്വാസ്യതയെ ബാധിക്കും എന്നു മാത്രമല്ല, ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ദേശവിരുദ്ധ നടപടിയുമാണ്. കിട്ടാക്കടം വരുത്തിവച്ചവർക്കുതന്നെ ബാങ്കുകൾ വിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ അധ്യക്ഷനായി. ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ജനകീയ സംരക്ഷണ സമിതി രൂപീകരണ പ്രമേയം അവതരിപ്പിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു വിഷയം അവതരിപ്പിച്ചു. എൻ സായ്കുമാർ, എം എ അജിത്കുമാർ, പി കെ മുരളീധരൻ, എസ്‌ ആർ മോഹനചന്ദ്രൻ, പി സുരേഷ്, എം വിജയകുമാർ, ഒ എച്ച് സജിത്ത്, കെ കെ രജിതമോൾ, കെ ടി അനിൽകുമാർ, എസ് ബി എസ് പ്രശാന്ത്, എസ് എസ് അനിൽ, കെ ഹരികുമാർ, എൻ നിഷാന്ത് എന്നിവർ സംസാരിച്ചു.



എളമരം കരീം ചെയർമാൻഎൻ സനിൽ ബാബു ജനറൽ കൺവീനർ
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ചെയർമാനും ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു ജനറൽ കൺവീനറായും ജനകീയ ബാങ്കിങ്‌ സംരക്ഷണ സമിതി രൂപീകരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ, ജില്ലാ സക്രട്ടറി സി ജയൻ ബാബു, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി  എം എ അജിത്കുമാർ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ പ്രസിഡന്റ്‌ പി കെ മുരളീധരൻ, എൽഐസിഇയു ഡിവിഷണൽ പ്രസിഡന്റ് ഒ എച്ച് സജിത്ത്, ബിഎസ്‌എൻഎൽഇയു കേരള സർക്കിൾ സെക്രട്ടറി എം വിജയകുമാർ തുടങ്ങിയവരാണ്‌ വൈസ്‌ ചെയർമാന്മാർ. ബെഫി ഘടകസംഘടനകളുടെ സംസ്ഥാന സെക്രട്ടറിമാർ ജോയിന്റ്‌ കൺവീനർമാരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top