21 March Tuesday

ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് അസോസിയേഷന്‍സ് ദേശീയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

തിരുവനന്തപുരം> ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (BEFI) യില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ബാങ്ക് ഓഫ് ബറോഡാ എംപ്ലോയീസ് അസോസിയേഷന്‍സ് (AICBBEA) ന്റെ രണ്ടാമത് ദേശീയ സമ്മേളനം 2023 ജനുവരി 28,29 തീയതികള്‍ തിരുവനന്തപുരത്ത് നടക്കും.

28 ന് രാവിലേ 10 മണിക്ക് കോ ബാങ്ക് ടവേഴ്സ്(കേരള ബാങ്ക് ഹെഡ് ഓഫീസ്) ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് സമ്മേളനം ഉല്‍ഘാടനം ചെയ്യും. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാര്‍, ജോയിന്റ് സെക്രട്ടറി എസ്. എസ്. അനില്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിക്കും.തുടര്‍ന്ന് നടക്കുന്ന വനിതാ സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. ഗീനാ കുമാരി ഉല്‍ഘാടനം ചെയ്യും.

BEFI മുന്‍ ദേശീയ പ്രസിഡന്റ് പി സദാശിവന്‍ പിള്ള അശിഷ്‌സെന്‍ സ്മാരക പ്രഭാഷണം നടത്തും.പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബെഫി ദേശീയ വൈസ് പ്രസിഡന്റ് പ്രദീപ് ബിശ്വാസ്, സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി തുടങ്ങിയവര്‍ സംസാരിക്കും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും.പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സന്ദര്‍ഭത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അതിനെതിരായ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുള്ള പരിപാടികള്‍ ചര്‍ച്ചാ വിഷയമാകും.ഇരുപത്തി ഒന്‍പതാം തീയതി വൈകുന്നേരം പുതിയ ആള്‍ ഇന്ത്യ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top