02 July Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023


അർത്തുങ്കൽ > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. ബംഗ്ലാദേശ് പിരോജ്പൂർ ജില്ലയിലെ ആരിഫുൽ ഇസ്ലാമിനെയാണ് (26) ചേർത്തല അർത്തുങ്കൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം.

ആക്രിപെറുക്കി നടക്കുന്നതിനിടയിൽ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിലായിരുന്നു. കേസിൻറെ കൂടുതൽ അന്വേഷണത്തിന് ഈമാസം ആറിന് പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ലാദേശ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.

മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബംഗ്ലാദേശിലെ പിരോജ്പൂർ ജില്ലയിലെ താമസക്കാരനാണെന്ന് തിരിച്ചറിഞ്ഞത്. അർത്തുങ്കൽ സിഐ പി ജി മധു, എസ്ഐ സജീവ്കുമാർ, ഗ്രേഡ് എസ്ഐ എസ് വീനസ്, കെ ആർ ബൈജു, എൽ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top