24 April Wednesday

ജിഷ്ണുരാജ്‌ വധശ്രമം എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ അമർച്ചചെയ്യണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

എസ്ഡിപിഐ അക്രമിസംഘം തകർത്ത് വയലിലിട്ട ജിഷ്ണുവിന്റെ ബൈക്ക്

കോഴിക്കോട്‌> ബാലുശേരി പാലോളിമുക്കിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ വാഴയന്റവളപ്പിൽ ജിഷ്ണുരാജിനെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ ക്രിമിനൽ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
 
പിറന്നാളാഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരവെയാണ് എസ്ഡിപിഐ പ്രവർത്തകർ അക്രമിച്ചത്‌. ബൈക്ക് തടഞ്ഞുനിർത്തി ഭീകരമായി മർദിക്കുകയും വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. എസ്‌ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചു എന്നാരോപിച്ചാണ് ക്രിമിനൽ സംഘം ജിഷ്ണുവിനെ മർദിച്ചത്. 
 
 ക്രിമിനൽ സംഘങ്ങളുടെ ഇത്തരം നടപടി സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ പ്രദേശത്ത്‌ എസ്‌ഡിപിഐ, മുസ്ലിംലീഗ് പ്രവർത്തകർ ആയുധ പരിശീലനം നടത്താറുണ്ട്‌. ഇക്കാര്യങ്ങളെല്ലാം ഗൗരവമായി അന്വേഷിക്കണം. ജനജീവിതത്തിന്‌ ഭീഷണിയാകുന്ന ക്രിമിനൽ സംഘങ്ങളെ അമർച്ചചെയ്യണമെന്ന് സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top