24 April Wednesday
കോടിയേരിയുടെ വിയോഗം: പൊതുയോഗവും റാലിയും ഒഴിവാക്കി

ബാലസംഘം സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022



തൃശൂർ
ബാലസംഘം സംസ്ഥാന സമ്മേളനത്തിന്‌ ബുധനാഴ്‌ച തൃശൂരിൽ തുടക്കമാകും. രാവിലെ ഒമ്പതിന്‌ ബർലിൻ കുഞ്ഞനന്തൻ നഗറിൽ (കാൽഡിയൻ സെന്റർ) പ്രതിനിധി സമ്മേളനം ആരംഭിക്കും. ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ വി ശിൽപ്പ പതാക ഉയർത്തും.  സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ ഉദ്‌ഘാടനം ചെയ്യും.

നേരത്തേ 4, 5, 6 തീയതികളിലായാണ്‌ സമ്മേളനം  തീരുമാനിച്ചിരുന്നത്‌. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തെത്തുടർന്ന്‌ ചൊവ്വാഴ്‌ച നടത്താൻ നിശ്‌ചയിച്ചിരുന്ന അരലക്ഷം പേരുടെ റാലിയും തേക്കിൻകാട്‌ മൈതാനത്തെ പൊതുസമ്മേളനവും ഒഴിവാക്കി.  ബുധനാഴ്‌ച പ്രതിനിധി സമ്മേളനത്തോടെ സമ്മേളനത്തിന്‌ തുടക്കമാകും. വ്യാഴം വൈകിട്ട്‌ സമാപിക്കും. 

കുട്ടികളുടെ അഖിലേന്ത്യാ സംഘടനയ്‌ക്ക്‌ രൂപം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്ന സാഹചര്യത്തിലാണ്‌ ബാലസംഘം സംസ്ഥാന സമ്മേളനം ചേരുന്നത്‌. ഇതുൾപ്പെടെ കുട്ടികൾക്കിടയിലെ ഗൗരവകരമായ മുഴുവൻ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.  14 ജില്ലകളിൽനിന്ന്‌ നിരീക്ഷകർ ഉൾപ്പെടെ 481 പ്രതിനിധികൾ  പങ്കെടുക്കും.
ദേശീയ –-സംസ്ഥാനതലത്തിൽ 2021–-22 വർഷം വിവിധ മേഖലകളിൽ അവാർഡ്‌ നേടിയ കുട്ടികളെ സമ്മേളനത്തിൽ അനുമോദിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top