25 April Thursday

20 ലക്ഷം കുട്ടികളെ ബാലസംഘം അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

ബാലസംഘം മെമ്പർഷിപ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിലെ 
പി എം അതുൽ കൃഷ്ണക്ക് മെമ്പർഷിപ് നൽകി സംസ്ഥാന സെക്രട്ടറി എൻ ആദിൽ നിർവഹിക്കുന്നു

തിരുവനന്തപുരം> സംസ്ഥാനത്ത് ബാലസംഘം മെമ്പർഷിപ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘കുതിക്കട്ടെ ബാല്യം തിരിച്ചറിവിന്റെ ലോകത്തേക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മെമ്പർഷിപ് ക്യാമ്പയിൻ നടക്കുന്നത്. 20 ലക്ഷം കുട്ടികളെ ബാലസംഘം അംഗങ്ങളാക്കും.  മെമ്പർഷിപ് പ്രവർത്തനത്തിന്റെ സംസ്ഥാന ഉദ്ഘാടനം ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ പള്ളുരുത്തിയിൽ നിർവഹിച്ചു. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥി പി എം അതുൽ കൃഷ്ണ ആദ്യ അംഗത്വം സ്വീകരിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ ബി അനൂജ അധ്യക്ഷയായി. പ്രതിഭകളെ കെ ജെ മാക്സി എംഎൽഎ ആദരിച്ചു. സാജൻ പള്ളുരുത്തി, പി എ പീറ്റർ, വി എ ശ്രീജിത്, കെ കെ കൃഷ്ണേന്ദു, എം പി മുരളി, എൻ കെ പ്രദീപ്, അരവിന്ദ് അശോക്‌കുമാർ, വിസ്മയ് വാസ്, ഇഹലാസ് ഹാരിസ്, മിഥുൻ പ്രകാശൻ, സി കെ സദാശിവൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കോ–-ഓർഡിനേറ്റർ അഡ്വ. എം രൺധീഷ് കൊല്ലത്തും ജോയിന്റ്‌ സെക്രട്ടറിമാരായ അമാസ് എസ് ശേഖർ തിരുവനന്തപുരത്തും അധീന സിബി പാലക്കാട്ടും ജി എൻ രാമകൃഷ്ണൻ കണ്ണൂരിലും വൈസ് പ്രസിഡന്റുമാരായ ഡി എസ്  സന്ദീപ് കോട്ടയത്തും ഫിദ പ്രദീപ് മലപ്പുറത്തും മെമ്പർഷിപ് ഉദ്ഘാടനം നിർവഹിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാഫിസ് നൗഷാദ് കാസർകോട്ടും ആയിഷ ശഹ്‌മ തൃശൂരിലും പ്രവിഷ പ്രമോദ് വയനാട്ടിലും ലിജി എസ് സുരേഷ് ആലപ്പുഴയിലും അഭിരാം രഞ്ജിത് ഇടുക്കിയിലും കെ കെ ലതിക കോഴിക്കോട്ടും സി വിജയകുമാർ പത്തനംതിട്ടയിലും ഉദ്ഘാടനം നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top