20 April Saturday

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

തിരുവനന്തപുരം > കോവിഡ് പ്രതിസന്ധിയിലും കുട്ടികളുടെ മാനസികോല്ലാസത്തിന്‌ തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്ന ഇടപെടലാണ് കുടുംബശ്രീ ബഡ്‌സ് -ബാലസഭ ഓണാഘോഷ പരിപാടികളെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

കുടുംബശ്രീ ബഡ്‌സ്- ബാലസഭ ഓണാഘോഷങ്ങളുടെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂട്ടുകാരെയും വിദ്യാലയങ്ങളും കളിക്കളങ്ങളും വിട്ടുനില്‍ക്കേണ്ട ദീര്‍ഘമായ കാലയളവ് കുട്ടികളില്‍ വിവിധങ്ങളായ മാനസിക പ്രയാസങ്ങള്‍ സൃഷ്‌ടിക്കാനിടയുണ്ട്. അതില്‍ നിന്നെല്ലാം കുട്ടികളെ സംരക്ഷിക്കേണ്ട സുപ്രധാന ചുമതല നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാർഥികള്‍ക്ക് ‘ഓണപ്പുലരി2021' എന്നപേരിലും ബാലസഭ അംഗങ്ങള്‍ക്കായി ‘പൂവേ പൊലി 2021' എന്ന പേരിലുമാണ് ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. നാലായിരത്തോളം ഭിന്നശേഷിക്കാരായ പരിശീലനാർഥികളാണ്‌ മത്സരങ്ങളുടെ ഭാഗമായത്. 6344 ബാലസഭകളില്‍ നിന്നുള്ള 28015 കുട്ടികളാണ് ബാലസഭ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പി ഐ ശ്രീവിദ്യ ചടങ്ങില്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top