19 April Friday

അല്ല... എന്റെ ഗർഭം അങ്ങനെയല്ല! ; ബിജെപിക്കാരെ ട്രോളി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


തന്റെ ചിത്രമുപയോഗിച്ച്‌ സാമൂഹ്യമാധ്യമങ്ങളിൽ ബിജെപിക്കാർ നടത്തുന്ന തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തെ ട്രോളി നടനും
സംവിധായകനുമായ ബാലചന്ദ്രമേനോൻ


താൻ മനസ്സിൽപ്പോലും വിചാരിക്കാത്ത കാര്യങ്ങൾ പോസ്റ്ററാക്കി പ്രചരിപ്പിച്ച ബിജെപിക്കാർക്കെതിരെ ഫെയ്‌സ്‌ബുക്കിൽ രൂക്ഷമായി പ്രതികരിച്ച്‌ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.


 

താൻ ബിജെപിയിൽ ചേർന്നുവെന്ന്‌ വിചാരിച്ച ചിലർ, നല്ല തീരുമാനമെന്ന്‌ ഫോണിൽ പറഞ്ഞപ്പോഴാണ്‌ സംഗതി അറിയുന്നത്‌. ‘വേണോ ആശാനെ’ എന്നും ചിലർ ചോദിച്ചു. എന്താണ്‌ സംഭവമെന്നറിയാതെ വലഞ്ഞപ്പോഴണ്‌, തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം ശ്രദ്ധയിൽപെട്ടത്‌. പല ഡിസൈനിലും പോസ്റ്റിറക്കി–- മേനോൻ എഴുതുന്നു:

‘ഞാൻ മനസ്സാ വാചാ കർമണാ അറിയാത്ത ഒരു കാര്യം എന്റെ തലയുംവച്ച് ആൾക്കാർ വായിക്കുമ്പോൾ മൗനം പാലിക്കുന്നത് ഭൂഷണമല്ല. ഇതിനെ രാഷ്ട്രീയമായി നേരിടാനും നിയമപരമായി യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല. എന്നാൽ, എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം’ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ മറുപടി പോസ്റ്റിട്ട്‌ മേനോൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top