18 December Thursday

കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അഖില കേരള ബാഡ്‌മിന്റൺ ടൂർണമെന്റ്‌ ഞായറാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കൊച്ചി> കേരള ഹൈക്കോടതി  അഭിഭാഷക  അസോസിയേഷൻ  നേതൃത്വത്തിൽ മുതിർന്ന അഭിഭാഷകൻ  വി എൻ അച്യുതക്കുറുപ്പിന്റെ സ്‌‌മരണയ്‌ക്കായി അഭിഭാഷകർക്കായി അഖില കേരള ബാഡ്‌‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കടവന്ത്ര  രാജീവ് ഗാന്ധി ഇൻഡോർ  സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് മത്സരം.

മെൻസ് ഡബിൾസ്, വിമൻസ് ഡബിൾസ്  വിഭാഗങ്ങളുണ്ട്‌. പങ്കെടുക്കുന്നവർ വ്യാഴം വൈകിട്ട് അഞ്ചിനു മുൻപ് രജിസ്റ്റർ ചെയ്യണം. 1000 രൂപയാണ് രജിസ്ട്രേഷൻ  ഫീസ്. ഒന്നും രണ്ടും സമ്മാനങ്ങളായി യഥാക്രമം 10000, 5000 രൂപ വീതവും ട്രോഫിയും നൽകും. ഫോൺ:8129124600, 9447059086


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top