19 April Friday

വ്യാജ ബിടെക് സർട്ടിഫിക്കറ്റ്: അന്വേഷണം പത്തനാപുരത്തെ യൂത്ത്‌ കോൺഗ്രസ്‌ നേതാവിലേക്ക്‌

സ്വന്തം ലേഖകൻUpdated: Monday Oct 11, 2021

കൊല്ലം> കേരള സർവകലാശാലയുടെ വ്യാജ ബിടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്ത് തൊഴിൽതട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം പത്തനാപുരത്തെ യൂത്ത്‌ കോൺഗ്രസ്‌ നേതാവിലേക്ക്‌. സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തതിന്റെ  ഉറവിടം തേടിയുള്ള അന്വേഷണമാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവിലെത്തിയത്‌.

ചില സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ വ്യാജ സർട്ടിഫിക്കറ്റ്‌ നിർമാണം നടക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനായി കൊല്ലം കേന്ദ്രീകരിച്ച്‌ വൻ റാക്കറ്റ്‌ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്‌.
തട്ടിപ്പ്‌ തിരിച്ചറിഞ്ഞയുടൻ സർവകലാശാല തന്നെയാണ്‌ പരാതി നൽകിയത്‌. നാല്‌ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന്‌ കണ്ടെത്തിയെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ്‌ പ്രതിയെ കണ്ടെത്താനായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top