18 April Thursday

ഓട്ടോ – ടാക്‌സി ഫെഡറേഷൻ; എൻ ഉണ്ണിക്കൃഷ്‌ണൻ പ്രസിഡന്റ്‌, കെ എസ്‌ സുനിൽകുമാർ ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

കൊല്ലം > കേരള സ്‌റ്റേറ്റ്‌ ഓട്ടോ ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റായി എൻ ഉണ്ണിക്കൃഷ്‌ണനെയും ജനറൽസെക്രട്ടറിയായി കെ എസ്‌ സുനിൽകുമാറിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എം ബി സ്യമന്തഭദ്രനാണ്‌ ട്രഷറർ. 273 പേരടങ്ങുന്നതാണ്‌ ജനറൽ കൗൺസിൽ. 92 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ: രാജുഎബ്രഹാം, കടകംപള്ളി സുരേന്ദ്രൻ, എസ്‌ സലാം, ജി ലാലുമണി, കെ ബാബു, കെ ഉണ്ണിനായർ, പി രാജേന്ദ്രകുമാർ, കെ പ്രകാശ്‌ബാബു, വി പി അനിൽ, യു വി രാമചന്ദ്രൻ, രാജി മണികണ്‌ഠൻ, എക്‌സ്‌ ഏണസ്‌റ്റ്‌, ടി പി അജികുമാർ (വൈസ്‌ പ്രസിഡന്റുമാർ). കെ പി ശെൽവൻ, കെ സേതുമാധൻ, കെ സുഗതൻ, കെ ജയമോഹൻ, നാലാഞ്ചിറ ഹരി, കെ കെ മമ്മു, പി കെ പുഷ്‌പാകരൻ, ടി എസ്‌ ബൈജു, എ സൂസി, എം പി ഉദയൻ, എ വി സുരേഷ്‌, വി കെ ബാബുരാജ്‌, നിശാന്ത്‌ ചന്ദ്രൻ(ജോയിന്റ്‌ സെക്രട്ടറിമാർ).

സമഗ്ര മോട്ടോർനയം രൂപീകരിക്കണം

റോഡ്‌ ഗതാഗതം സ്വകാര്യവൽക്കരിച്ച്‌ വൻ കുത്തകകൾക്ക്‌ കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ്‌ മോട്ടോർ വാഹന ഭേദഗതി 2019ന്‌ കേന്ദ്രസർക്കാർ രൂപം നൽകിയതെന്ന്‌ ഓട്ടോ, ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാനസമ്മേളനം ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക്‌ അനുകൂലമായി സമഗ്ര മോട്ടോർനയം രൂപീകരിക്കണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു.

ഗതാഗതമേഖല ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ രജിസ്‌ട്രേഷൻ, ലൈസൻസ്‌, ഫിനാൻസ്‌ സർട്ടിഫിക്കറ്റ്‌ തുടങ്ങിവയുടെ ഫീസ്‌ നിരക്ക്‌  കേന്ദ്രസർക്കാർ വർധിപ്പിച്ചു. ഇൻഷുറൻസ്‌ റഗുലേറ്ററി അതോറിറ്റി ഇൻഷുറൻസ്‌ നിരക്കുംകൂട്ടി. കുത്തക കമ്പനികളോട്‌ മത്സരിക്കാനാകാതെ ഓട്ടോ, ടാക്‌സി സംവിധാനം അപകടത്തിലായി. ഒരു നിയമത്തിന്റെയും പിൻബലമില്ലാതെയുള്ള ഓൺലൈൻ ടാക്‌സിയും പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

ഗതാഗത മേഖലയിൽ സംസ്ഥാന സർക്കാരിന്റെ അധികാരം എടുത്തുകളയുന്നതാണ്‌ മറ്റൊരു ഭേദഗതി നിർദേശം. ഒട്ടേറെ പിന്തിരിപ്പൻ ഭേദഗതികളാണ്‌ പുതിയ ബില്ലിലുള്ളതെന്നും സമ്മേളനം വിലയിരുത്തി. പ്രകടനത്തെ തുടർന്ന്‌ ചിന്നക്കടയിൽ ചേർന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്‌തു.  ജനറൽ സെക്രട്ടറി കെ എസ്‌ സുനിൽകുമാർ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top