പരവൂർ > യുവതിയെ യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ ഉപദ്രവിച്ച ഡ്രൈവറെ പരവൂർ പൊലീസ് അറസ്റ്റ്‌ചെയ്‌തു. കോട്ടപ്പുറം വാവറ ഹൗസിൽ നൗഫൽ (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ തെക്കുംഭാഗം കുട്ടൂർ പാലത്തിനു സമീപത്തുനിന്നാണ് യുവതി നൗഫലിന്റെ ഓട്ടോയിൽ കയറിയത്. പരവൂരിലേക്ക് പോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഓട്ടോയിൽനിന്ന് ഇറങ്ങിനടന്ന യുവതിയെ പിന്നാലെ എത്തി അസഭ്യം വിളിക്കുകയുംചെയ്‌തു. തുടർന്ന്, യുവതി പരവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്പെക്ടർ എ നിസാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ നിതിൻ നളൻ, വിനോദ്, എഎസ്ഐ പ്രമോദ്, സിപിഒ സായിറാം എന്നിവരടങ്ങിയ സംഘമാണ് നൗഫലിനെ പിടികൂടിയത്. റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..