26 April Friday

ആറ്റിങ്ങലിലെ പരിപാടികളിൽനിന്ന്‌ ശോഭാ സുരേന്ദ്രൻ പുറത്ത്‌; പിന്നിൽ വി മുരളീധരനെന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

തിരുവനന്തപുരം > ആറ്റിങ്ങൽ മണ്ഡലത്തിലെ പരിപാടികളിൽ നിന്ന് ശോഭ സുരേന്ദ്രനെ പൂർണമായും ഒഴിവാക്കി ബിജെപി. ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങൽ മണ്ഡലം വി മുരളീധരൻ ലക്ഷ്യം വെക്കുന്നുവെന്നാണ്‌ ശോഭ പക്ഷത്തിന്റെ ആരോപിച്ചു.

ശോഭയെ ഒഴിവാക്കി ആറ്റിങ്ങൽ മണ്ഡലത്തിലെ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയാണ് മുരളീധരൻ ഇപ്പോൾ. എൻഎസ്‌എസ്‌, എസ്‌എൻഡിപി പ്രദേശിക നേതാക്കളെ മുരളീധരൻ സന്ദർശിച്ചു. സന്ദർശനം മഹാ സമ്പർക്ക് അഭിയാന്റെ ഭാഗമെന്നാണ് വിശദീകരണം. അതേസമയം ബിജെപി അണികൾക്കും അനുഭാവികൾക്കും താൽപര്യം ശോഭയോട് ആണെന്നും മുരളീധരൻ പ്രചാരണത്തിനിറങ്ങിയ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top