19 March Tuesday

വിമാനത്തിനുള്ളിൽ വധശ്രമം: ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

തിരുവനന്തപുരം> വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച  യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയെന്ന  ആക്ഷേപത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുക്കില്ല. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ അവരെ ഇ പി ജയരാജന്‍ തടയുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു.

ജയരാജന്‍ മര്‍ദ്ദിച്ചതായി പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി പറഞ്ഞിട്ടില്ല. പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി കുറ്റകൃത്യം ലഘൂകരിക്കുക ഉദ്ദേശിച്ചുള്ളതാണെന്നും വിശദീകരണത്തില്‍ പറയുന്നു.വിമാനത്തിനുള്ളില്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതികളായിട്ടുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ നേരിട്ട് പൊലീസിലോ, കോടതിയില്‍ ഹാജരാക്കിയപ്പോഴോ ഇപി ജയരാജന്‍ മര്‍ദ്ദിച്ചതായി പറഞ്ഞിട്ടില്ല.

 
ഇവരല്ലാതെ പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേരാണ് ഇ പി ജയരാജനെതിരെ ഇ മെയില്‍ മുഖേന ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഈ പരാതി നിലനില്‍ക്കുന്നതല്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് ഈ പരാതി എന്ന വിലയിരുത്തലിന്റെ അടിസ്ഥാന്തതില്‍ കേസെടുക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top