26 April Friday

കാത്തു കൃഷ്‌ണമണിപോലെ ; രക്ഷിച്ചത്‌ 35 നവജാതശിശുക്കളെ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

videograbbed image


മലപ്പുറം
പെരിന്തൽമണ്ണ ഇഎംഎസ്‌ സഹകരണ ആശുപത്രിയുമായിചേർന്ന്‌‌ അട്ടപ്പാടിയിൽ സഹകരണ വകുപ്പ്‌  നടപ്പാക്കിയ സമഗ്ര ആരോഗ്യപദ്ധതി ഏറെ ഫലപ്രദമെന്ന്‌ സോഷ്യൽ ഓഡിറ്റ്‌ റിപ്പോർട്ട്‌. പദ്ധതി കാലയളവിൽ ഒരുകിലോയിൽ താഴെ തൂക്കമുള്ള 35 നവജാതശിശുക്കളുടെ ജീവൻ രക്ഷിച്ചെന്നും റിപ്പോർട്ടിലുണ്ട്‌. -റിപ്പോർട്ട്‌ അംഗീകരിച്ച ‘കില’(കേരള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ) പദ്ധതി തുടരാൻ നിർദേശിച്ചിട്ടുണ്ട്‌. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിൽനിന്ന്‌ പദ്ധതി ഗുണഭോക്താക്കളായ 50 പേരെയും കൂട്ടിരുന്ന 50 പേരെയും  നേരിൽകണ്ടാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, അങ്കണവാടി–-ആശാ വർക്കർമാർ, എസ്‌സി–-എസ്ടി പ്രൊമോട്ടർമാർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗ‌സ്ഥർ, ഇ എം എസ് സഹകരണ ആശുപത്രി അധികൃതർ എന്നിവർ ഉൾപ്പെടെ 450 പേരിൽനിന്നും വിവരം ശേഖരിച്ചു. റിപ്പോർട്ട്‌‌ ഊര്‌ ഗ്രാമസഭകളിൽ ചർച്ച ചെയ്‌തു.  പദ്ധതി തുടരണമെന്ന്‌ ഗ്രാമസഭകളും ആവശ്യപ്പെട്ടു‌. 

റിപ്പോർട്ടിലെ കണ്ടെത്തൽ

● സൂപ്പർസ്‌പെഷ്യാലിറ്റി ചികിത്സ ലഭിച്ചതിനാൽ നിരവധിപേർക്ക്‌ ജീവൻ തിരിച്ചുകിട്ടി
● ഊരുകൾ കേന്ദ്രീകരിച്ച് ആശുപത്രി നടത്തിയ ബോധവൽക്കരണ ക്യാമ്പ്‌ ഫലപ്രദം  
● ഗർഭിണികൾക്ക് പോഷകാഹാരം, ചികിത്സാരീതികൾ, പ്രതിരോധ കുത്തിവയ്പ് എന്നിവയെക്കുറിച്ച്‌ അറിവ് പകർന്നു
● കൂട്ടിരിപ്പുകാർക്ക് ദിനബത്ത, സൗജന്യഭക്ഷണം, താമസം എന്നിവ  നൽകിയത്‌ പദ്ധതിയോട് മതിപ്പുണ്ടാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top