25 April Thursday

അട്ടപ്പാടിയുടെ ആരോഗ്യം കാത്ത പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


പാലക്കാട്‌
അട്ടപ്പാടിയിലെ ആദിവാസികൾക്ക്‌ മികിച്ച ചികിത്സക്കായി സഹകരണ വകുപ്പ്‌ പെരിന്തൽമണ്ണ ഇ എം എസ്‌ ആശുപത്രിയിൽ തയ്യാറാക്കിയ പദ്ധതി ആരോഗ്യരംഗത്തെ കരുത്തുറ്റ ഇടപെടലായി. ഇതിന്‌മുമ്പ്‌ അട്ടപ്പാടിയിൽനിന്ന്‌ എത്തുന്ന ആദിവാസി രോഗികൾ ചികിത്സയ്‌ക്കും മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിയിരുന്നു. മന്ത്രിയായിരുന്ന എ കെ ബാലനാണ്‌ അട്ടപ്പാടി സന്ദർശിച്ച്‌ ഇതിന്‌ പരിഹാരം കാണണമെന്ന്‌ നിർദേശിച്ചത്‌. തുടർന്ന്‌ പെരിന്തൽമണ്ണ ഇ എം എസ്‌ ആശുപത്രി അട്ടപ്പാടി സമഗ്ര ആരോഗ്യപദ്ധതി  നിർദേശം സർക്കാരിന്‌ സമർപ്പിച്ചു. ഇത്‌ പൈലറ്റ്‌ പദ്ധതിയായി നടപ്പാക്കാൻ സഹകരണ വകുപ്പിന്‌ 12.50 കോടി രൂപയുടെ അംഗീകാരം നൽകി. മൂന്ന്‌ വർഷത്തിനിടയിൽ കൂട്ടിരിപ്പുകാർക്ക്‌ 24,44,200 രൂപയാണ്‌ അലവൻസായി  സഹകരണ വകുപ്പ്‌ വിതരണം ചെയ്‌തത്‌. ആംബുലൻസ്‌ സർവീസിന്‌ 77,70,066 രൂപയും ആശുപത്രി ഡിസ്‌ചാർജ്‌ ബിൽ ഇനത്തിൽ 9.89 കോടിയും ചെലവഴിച്ചു. പോഷകാഹാരത്തിന്‌ 49.09 ലക്ഷം രൂപയും മെഡിക്കൽ ക്യാമ്പിന്‌ 42,276 രൂപയും ചെലവഴിച്ചു. ഇവയെല്ലാം സോഷ്യൽ ഓഡിറ്റിന്‌ വിധേയമാക്കി. പദ്ധതിക്ക്‌ വലിയ സ്വീകാര്യത ലഭിച്ചു. ദിവസം ശരാശരി 20 രോഗികൾ കിടത്തിച്ചികിത്സയ്ക്ക്‌ എത്തുന്നു. 15 രോഗികൾ ഒപിയിലും വരുന്നു. ഇവരുടെ കൂട്ടിരിപ്പുകാർക്കും ആശുപത്രി അലവൻസ്‌ നൽകുന്നു.

എവിടെ എംഎൽഎയും
എംപിയും
അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തെ കൈയൊഴിയുകയാണ്‌ സ്ഥലം എംഎൽഎയും എംപിയും. ഈ മേഖലയിൽ എന്തെങ്കിലും പോരായ്‌മ കണ്ടാൽ ഉത്തിരവാദിത്വം സർക്കാരിന്റെ തലയിൽ കെട്ടിവച്ച്‌ രക്ഷപ്പെടാനാണ്‌ ശ്രമം. നേട്ടങ്ങൾ തങ്ങളുടെതാണെന്നും ഇവർ അവകാശപ്പെടുന്നു. അട്ടപ്പാടിയിൽ ഉദ്യോഗസ്ഥ വീഴ്‌ച ആരോപിക്കുന്ന എംഎൽഎ, എല്ലാമാസവും അവലോകനയോഗം നടത്തണമെന്ന സർക്കാർ നിർദേശം മറന്നു. ആറുമാസം ആ വഴിക്ക്‌ തിരിഞ്ഞുനോക്കിയിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top