29 March Friday

അട്ടപ്പാടിയെ സ്വയംപര്യാപ്‌തമാക്കാൻ കർമപദ്ധതി: മന്ത്രി കെ രാധാകൃഷ്‌ണൻ

സ്വന്തം ലേഖകൻUpdated: Tuesday Dec 7, 2021

തിരുവനന്തപുരം> അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്കായി കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. ആദിവാസി വിഭാഗങ്ങളെക്കൂടി പങ്കെടുപ്പിച്ച് അവരുടെ വികസനം ഉറപ്പാക്കും. ഇവിടത്തെ കുട്ടികളുടെ മരണത്തിൽ പഠനം നടത്തിയിട്ടുണ്ട്. സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം)യാണ് പ്രശ്നം. സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും.

ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി രണ്ട് തവണ സംസാരിച്ചതായും മന്ത്രി പറഞ്ഞു. ഡോ. ബി ആർ അംബേദ്‌കറുടെ ചരമവാർഷികത്തിൽ നിയമസഭയ്‌ക്കുമുന്നിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന് എന്തും പറയാം. ആദിവാസി ജീവിതം മെച്ചപ്പെടുത്താനാണ്‌ സർക്കാർ ശ്രമം. ആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തിയത് നല്ല ഇടപെടലാണ്‌. ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ  മുൻഗണന ആദിവാസി കുട്ടികൾക്കായിരുന്നു. ആദിവാസികളുടെ ജീവിതനിലവാരം ഉയർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top