19 September Friday

  കമന്റടിച്ചത് ചോദ്യം ചെയ്തു; കോളേജ് വിദ്യാര്‍ഥിനിയ്ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കോട്ടയം> നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്.

അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്കാണ് മര്‍ദ്ദനമേറ്റത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചിങ്ങവനം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി, പെണ്‍കുട്ടിയെ ആക്രമിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്തു.

സുഹൃത്തുമായി  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, അവിടെയെത്തിയ സംഘം പെണ്‍കുട്ടിയെ കമന്റടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top