18 September Thursday

ഹരിപ്പാട്‌ ആരോ​ഗ്യപ്രവര്‍ത്തകയെ അക്രമിച്ച സംഭവം; ഒരാളെ തിരിച്ചറിഞ്ഞതായി സൂചന

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

പാനൂർ ഫിഷറീസ് ആശുപത്രിയിലെത്തിയ ജി സുധാകരൻ അക്രമത്തിനിരയായ സുബിനയോടു സംസാരിക്കുന്നു

ഹരിപ്പാട് > ആരോഗ്യ പ്രവർത്തക സുബിനയെ റോഡിൽ ആക്രമിച്ചസംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. ബൈക്കിന് പിന്നിലിരുന്നയാളിന്റേതെന്ന്  സംശയിക്കുന്ന ഫോട്ടോ യുവതി തിരിച്ചറിഞ്ഞതയാണ് സൂചന. ഇയാളുടെ തോളിൽ ബാഗ് ഉണ്ടായിരുന്നതായും സുബിന പൊലീസിനെ അറിയിച്ചിട്ടുണ്ട്.
 
വണ്ടാനത്ത്നിന്ന് സുബിന സ്കൂട്ടറിൽ വീട്ടിലേക്ക് പോരുമ്പോൾ അക്രമികൾ പിന്തുടർന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് മനസിലാക്കിയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. സമാന അക്രമങ്ങളിൽ പങ്കാളികളായവരെയും അക്രമം നടന്നപ്പോള്‍ സ്ഥലത്തെ മൊബൈൽ ടവറുകളുടെ പരിധിയിലുണ്ടായിരുന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമികളുടെ വാഹനത്തിന്റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
 
ശാരീരിക അസ്വസ്ഥ്യം വർധിച്ചതോടെ സുബിനയെ പാനൂർ ഫിഷറീസ് ആശുപത്രിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാനസികാഘാതത്തിൽനിന്ന് സുബീന മോചിതയിയിട്ടില്ല. ബന്ധുക്കൾ പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരൻ, എ എം ആരിഫ് എംപി എന്നിവർ പാനൂരിലെ ആശുപത്രിയിൽ സുബിനയെ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top