16 September Tuesday

പെണ്‍കുട്ടിയുടെ ബഹളം കേട്ടാണ് അടുത്തേക്ക് ചെന്നത്; യുവാവ് സംഭവം നിഷേധിക്കുകയായിരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

തൃശൂര്‍> കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ യുവാവ് നഗ്‌നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മറ്റ് യാത്രക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് കണ്ടക്ടര്‍ കെ കെ പ്രദീപ്.വിഷയം കേസാകുന്ന സാഹചര്യമുണ്ടായാലുണ്ടാകുന്ന ബുദ്ധിമുട്ടുകളായിരിക്കും യാത്രക്കാരെ പിന്തിരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'ബസില്‍ അറുപതോളം ആളുകളുണ്ടായിരുന്നു.എന്നാല്‍ ആ സമയത്ത് ഡ്രൈവറുടെയോ തന്റെയോ കൂടെ ഓടി വരാന്‍ ഇവരിലാരും തയ്യാറായില്ല
. കയറിയ ഉടന്‍ യുവാവ് രണ്ട് സ്ത്രീകളുടെ ഇടയില്‍ ഇരിക്കുന്നത് കണ്ടതില്‍ അസ്വഭാവികത തോന്നിയെങ്കിലും അവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ ഇടപെട്ടില്ല. അത്താണിയിലെ ട്രാഫിക്ക് ബ്ലോക്കിനിടെയായിരുന്നു സംഭവം നടന്നത്'- പ്രദീപ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ബഹളം കേട്ടാണ് അവരുടെ അടുത്തേക്ക് പോകുന്നത്. എന്നാല്‍ ആരോപണവിധേയനായ യുവാവ് സംഭവം നിഷേധിക്കുകയായിരുന്നു. പൊലീസിനെ വിവരം അറിയിക്കുന്നതിനായി ബസില്‍ നിന്നും ഇറങ്ങിയ സമയത്ത് തന്നെ തട്ടിമാറ്റി പ്രതി ഇറങ്ങിയോടിയെന്നും കണ്ടക്ടര്‍ വ്യക്തമാക്കി.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top