29 March Friday

മദ്യലഹരിയില്‍ അയല്‍വാസിയുടെ അക്രമം; കുട്ടികളുടെ ദേഹത്തേക്ക് സൈക്കിള്‍ വലിച്ചെറിഞ്ഞു, ഗുരുതരപരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കൊച്ചി> മദ്യലഹരിയില്‍ കുട്ടികള്‍ക്ക് നേരെ അയല്‍വാസിയുടെ പരാക്രമം.വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ സൈക്കിളെടുത്ത് അവരുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് 14കാരന്റെ കാല്‍വിരല്‍ അറ്റുതൂങ്ങി.


ഫോര്‍ട്ട്‌കൊച്ചി ബീച്ച് റോഡില്‍ സുബിന്‍ സാമുവലിന്റെ മകന്‍ മിലന്‍ സാമുവലിനാണ് (14) ഗുരുതര പരിക്കേറ്റത്.വീടിന് സമീപം വഴിയരികില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു മിലനും മൂന്ന് സുഹൃത്തുക്കളും. ഈ സമയം ഇതുവഴി വന്ന അയല്‍വാസി ദാസ് കുട്ടികളോട് കയര്‍ക്കുകയും അവിടെയുണ്ടായിരുന്ന കുട്ടികളുടെ സൈക്കിളില്‍ ചവിട്ടുകയും പിന്നീട് മിലന്റെ ദേഹത്തേക്ക് സൈക്കിളെടുത്ത് എറിയുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

വിദ്യാര്‍ഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഫോര്‍ട്ട്കൊച്ചി വെളി എഡ്വേര്‍ഡ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മിലന്‍.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top