01 July Tuesday

വിമാനത്താവളത്തിലിറങ്ങിയ വ്യക്തി മര്‍ദനമേറ്റ് മരിച്ച സംഭവം; ആശുപത്രിയിലെത്തിച്ചത് മലപ്പുറം സ്വദേശി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

മലപ്പുറം> വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്തിലിറങ്ങിയയാള്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് കണ്ടെത്തി.സംഭവവുമായി ബന്ധമുള്ള മൂന്ന് പേര്‍ പൊലിസന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

യഹിയ ആണ് കേസിലെ മുഖ്യപ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ ഒളിവിലാണ്.അബ്ദുള്‍ ജലീലിനെ കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീടിവര്‍ കടന്നുകളഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

 ഈ മാസം 15 നാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയത്.
 






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top