അത്തോളി > അതിരാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തിൽ കണ്ടി ശ്രീഹരിയിൽ അനിൽകുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കർ (16) ആണ് റോഡ് അരികിൽ വീണു മരിച്ചത്. പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ട്. രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്. അത്തോളി ജിവി എച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..