25 April Thursday

നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാട്ടിലേയ്ക്ക് മടങ്ങവെ മര്‍ദ്ദനം; യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

പെരിന്തല്‍മണ്ണ> വിദേശത്തു നിന്നും നെടുമ്പാശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്‌ദുള്‍ ജലീലാണ് മരിച്ചത്.

സ്വര്‍ണക്കടത്തു സംഘത്തിന്റെ ആക്രമണമാണെന്ന് പൊലീസ് സംശയിക്കുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍
 ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

അബ്‌ദുള്‍ ജലീലിനെ കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീടിവര്‍ കടന്നുകളഞ്ഞതായി ആശുപത്രി അ
ധികൃതര്‍ പറഞ്ഞു.  ഈ മാസം 15 നാണ് അബ്‌ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top