തിരുവനന്തപുരം > ആംഗ്യഭാഷ അംഗീകരിക്കപ്പെടണം, ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഇന്ത്യൻ ആംഗ്യഭാഷ ഉൾപ്പെടുത്തണം. കൈകളുടെ ചലനംകൊണ്ട് ഈ ആശയം പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിച്ച് തിരുവനന്തപുരം അസോസിയേഷൻ ഓഫ് ഡെഫ് അംഗങ്ങൾ.
അന്താരാഷ്ട്ര ബധിരദിനത്തോട് അനുബന്ധിച്ചാണ് സെക്രട്ടറിയറ്റിലേക്ക് അംഗങ്ങൾ റാലി നടത്തിയത്.
ഇന്ത്യൻ ആംഗ്യഭാഷയ്ക്ക് ഇതുവരെ അംഗീകാരം നൽകാത്തത് നിരാശാജനകമാണെന്നും ബധിര സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും അസോസിയേഷൻ ആംഗ്യഭാഷയിലൂടെ അറിയിച്ചു. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഇന്ത്യൻ ആംഗ്യഭാഷ ഉൾപ്പെടുത്തണം, സംസാരഭാഷയ്ക്ക് തുല്യമായ പദവി നൽകണം എന്നീ ആവശ്യങ്ങളാണ് സംഘടനാ അംഗങ്ങൾ ഉന്നയിച്ചത്.
പാളയത്തുനിന്ന് ആരംഭിച്ച റാലി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ എം ഷൈനിമോൾ ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലറും എന്റർപ്രറ്ററുമായ നേഹ, അസോസിയേഷൻ പ്രസിഡന്റ് ജി അനിൽകുമാർ, ജനറൽ സെക്രട്ടറി ജി ആർ സഫാജി, ജനറൽ കൺവീനർ വി ഗോപകുമാർ, ട്രഷറർ വി എസ് മനോജ് തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 1-0 മുതൽ അയ്യൻകാളി ഹാളിൽ പരിപാടികളും പൊതുസമ്മേളനവും അവാർഡ് വിതരണവും നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..