26 April Friday

ഏഷ്യാനെറ്റ് പോക്സോ കേസ്: യഥാർത്ഥ ഇരയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം മുംബൈയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കോഴിക്കോട്> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിച്ച് സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസിൽ, നിർണ്ണായക നീക്കവുമായി അന്വേഷണസംഘം. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി  വെളിപ്പെടുത്തിയ യഥാർത്ഥ ഇരയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം മുംബൈയിലെത്തി. ആദ്യ അഭിമുഖം നൽകിയ പെൺകുട്ടി, അച്ഛൻ എന്നിവരുടെ മൊഴിയെടുക്കും.

അന്വേഷണ സംഘത്തിലെ വനിത സിവിൽ പോലീസ് ഉൾപ്പടെ 3 പേരാണ് മൊഴിയെടുക്കാനായി മുംബൈയിലെത്തിയത്. ഇത് ചിത്രീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ റിപ്പോർട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടാമത്തെ അഭിമുഖത്തിലെ ശബ്ദം ആദ്യത്തേതാണെന്നും പെൺകുട്ടി വേറെയാണെന്നും കണ്ണൂർ റിപ്പോർട്ടർ മൊഴി നൽകി. ഇതിൻ്റെ വീഡിയോ വ്യാജമായി ചിത്രീകരിച്ചതിനാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top