19 April Friday

സി അനൂപിനെ പിരിച്ചുവിട്ട ഏഷ്യാനെറ്റ്‌ നടപടി അധാർമികം: പുരോഗമന കലാസാഹിത്യസംഘം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

സി അനൂപ്

തിരുവന്തപുരം> മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ ഡെപ്യൂട്ടി ന്യൂസ്‌ പ്രൊഡ്യൂസർ സി അനൂപിനെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽനിന്ന്‌ പിരിച്ചുവിട്ട നടപടി അധാർമികമാണെന്ന്‌ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. 

മറ്റൊരു പ്രസിദ്ധീകരണത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ്‌ ജയചന്ദ്രൻ നായരുമായി അഭിമുഖം നടത്തിയെന്ന പേരിലാണ്‌  നടപടി. മാധ്യമ ലോകത്തിന്‌ അപമാനകരമാണ് ഇത്. സ്വന്തം മാധ്യമ പ്രവർത്തകന്റെ കൈ കെട്ടിയിടാനുള്ള ശ്രമം ഏഷ്യാനെറ്റ് ന്യൂസിന്റെ ജനവിരുദ്ധ മാധ്യമ ഇടപെടലിന്റെ തെളിവാണ്. മാധ്യമ സ്വാതന്ത്ര്യത്തിനും  ആവിഷ്കാര സ്വാതന്ത്ര്യത്തിനു മെതിരായ കടന്നാക്രമണമാണ്.

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് സി  അനൂപ്. എഴുത്തിന്റെ പേരിലുള്ള ഈ നടപടി സർഗാത്മകതക്ക് നേരെയുള്ള വെല്ലുവിളിയാണ്. എഴുത്തുകാരെയും കലാകാരന്മാരെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടികളെ ഇത് ഓർമിപ്പിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ്‌ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വരണമെന്ന്‌ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്‌ ഷാജി എൻ കരുണും  ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top