28 March Thursday

അപകീർത്തി വാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ടി ഐ മധുസൂദനൻ എംഎൽഎ നിയമനടപടിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

പയ്യന്നൂർ > ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്‌ത വ്യാജ വാർത്തക്കെതിരെ നിയമ നടപടിയുമായി ടി ഐ മധുസൂദനൻ എംഎൽഎ. അപകീർത്തിപ്പെടുത്തിയ വ്യാജവാർത്തയുണ്ടാക്കിയ ഏഷ്യാനെറ്റിനെതിരെ മാനഹാനിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് ഡയറക്‌ടർ, ചീഫ് കോ - ഓർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാർ, പി ജി സുരേഷ് കുമാർ, റിപ്പോർട്ടർമാരായ ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവർക്കാണ്  അഡ്വ. കെ വിജയകുമാർ മുഖേന നോട്ടീസ് അയച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ഏപ്രിൽ 30 ന് രാത്രി വാർത്തയിലും മെയ് രണ്ടിന് പ്രഭാത പരിപാടിയായ  നമസ്തേ കേരളത്തിലും പിന്നീട് ഏഴിന് വാർത്താധിഷ്ഠിത പരിപാടിയായ കവർ സ്റ്റോറിയിലുമാണ് വ്യക്തിപരമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വ്യാജവാർത്ത  സംപ്രേഷണം ചെയ്‌തത്.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഈ വാർത്തകൾ അടിസ്ഥാന രഹിതവും കളവുമാണെന്ന് മൂന്ന് ദിവസങ്ങളിലായി ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പ്രേക്ഷകരെ അറിയിക്കുക, നോട്ടീസിൽ പരാമർശിച്ച വാർത്തകൾ കളവായി പ്രസിദ്ധീകരിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു എന്ന് രേഖാമൂലം അറിയിക്കുക. നഷ്‌ടപരിഹാരമായി ഒരു കോടി രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നോട്ടീസ് അയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top